വെള്ളത്തിന് ഫോഴ്‌സ് ഇല്ല ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവിട്ട് വാട്ടർ ടാങ്ക് നിർമാണം

0

കേരളത്തിൽ എന്നല്ല പലയിടങ്ങളിലും ജലനിധിയുടെ പൈപ്പ് കണക്ഷനിൽ വെള്ളം ഇല്ല , എന്നാൽ പലരും ദുരിദത്തിൽ തന്നെ ആണ് , ജനങ്ങൾ പലരും വെള്ളം ലഭിക്കാൻ പല വഴികൾ നോക്കുന്നവർ ആണ് , എന്നാൽ ഇവിടെ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവിട്ട് പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നു. 4.52 ലക്ഷം രൂപയ്ക്കാണ് വാട്ടർ ടാങ്ക് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് കരാർ നൽകിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ആവർത്തിച്ച് പറയുന്നതിനിടയിലാണ് പുതിയ നിർമാണം. ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള ഭവന നിർമാണത്തിന് സർക്കാർ അനുവദിക്കുന്നത് നാല് ലക്ഷം രൂപയാണ്. അതിനേക്കാൾ കൂടിയ തുകയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ എലവേറ്റഡ് വാട്ടർ ടാങ്കിൻറെ നിർമാണത്തിന് ചെലവിടുന്നത്.

 

 

5.92 ലക്ഷം രൂപയായിരുന്ന എസ്റ്റിമേറ്റ് തുക. 4.52 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ നവംബർ 22ന് കരാർ നൽകി. വാട്ടർ ടാങ്കിന് പുറമെ, ഓടകളുടെ അറ്റകുറ്റപ്പണിയും കരാറുകാരൻ നടത്തണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ഇത്രയും തുക ഒരു വാട്ടർ ടാങ്ക് നിർമാണത്തിന് ചെലവിടണമോയെന്ന ചോദ്യമാണ് ഉയരുന്നത്.ക്ഷേമപെൻഷൻറെ അഞ്ച് മാസത്തെ കുടിശിക ബാക്കി കിടക്കുന്നു. ഇതിനെല്ലാമിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പണികൾക്ക് തടസ്സമൊന്നുമില്ല. 42.50 ലക്ഷം രൂപ ചെലവിട്ട് ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാനുള്ള തീരുമാനവും 3.72 ലക്ഷം രൂപ ചെലവിട്ട് ചാണകക്കുഴി നിർമിച്ചതുമൊക്കെ നേരത്തെ വിവാദമായിരുന്നു. എന്നാൽ വീണ്ടും ഒരു വിവാദത്തിലേക്ക് ഒരുങ്ങുകയാണ് , ഈ വാർത്താൽ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുകയുണ്‌ ഇങനെ ഒരു പ്രവൃത്തി ,

 

 

Leave A Reply

Your email address will not be published.