യുട്യൂബറുടെ തനി നിറം പുറത്ത് യുട്യൂബിർ സ്വാതി കൃഷ്ണ മയക്കുമരുന്നുമായി പിടിയിൽ

0

കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വിൽപന നടത്തിവന്ന വ്‌ളോഗർ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ അറസ്റ്റിൽ. സ്വാതിയെ മറ്റൂരിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടുമ്പോൾ 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു.കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഏറെ നാളായി സ്വാതി കൃഷ്‌ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേസമയം, വൈറ്റിലയിൽ മസാജ് പാർലറിന്റെ മറവിൽ രാസലഹരി ഉൾപ്പെടെ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കാക്കനാട് കുസുമഗിരി കാളങ്ങാട്ട് ആഷിൽ ലെനിൻ ആയിരുന്നു എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.

 

ഇയാളിൽ നിന്ന് 38 ഗ്രാം രാസലഹരി , രണ്ടു ഗ്രാം ഹഷീഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.പിടികൂടിയ ലഹരി മരുന്ന് ഡൽഹിയിൽ നിന്നെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. രണ്ട് സ്‌മാർട് ഫോൺ, 9100 രൂപ എന്നിവയും കസ്‌റ്റഡിയിൽ എടുതിരുന്നു. ഹെർബൽ പീജിയൺ ആയുർവേദ തെറപ്പി ആൻഡ് സ്‌പാ എന്ന മസാജ് പാർലർ നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കച്ചവടം. ഹെർബൽ പീജിയൻ സ്‌പായിൽ അസ്വാഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഇതിനടുവിലാണ് യുവാവിന്റെ ലഹരിക്കച്ചവടം പുറംലോകം അറിഞ്ഞത്, എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.