സുരേഷ് ഗോപി ജയിക്കുമോയെന്ന് മറിയക്കുട്ടി സുരേഷ് ​ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

0

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ​ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ​ഗുരുതര വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ പരിഷ്ക്കരിച്ചതോടെയാണ് സുരേഷ് ​ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാ​ഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ​ഗോപി ആരോപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിതടഞ്ഞ മാധ്യമപ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2023 ഒക്ടോബർ 27 ന് ആയിരുന്നു സുരേഷ് ​ഗോപിക്കെതിരെ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമനങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ​ഗോപി. സുരേഷ് ​ഗോപിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അദ്ദേഹം കൈ വെയ്ക്കുകയായിരുന്നു. എന്നാൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിയിൽ അനിഷ്ടം മാധ്യമപ്രവർത്തക പ്രകടിപ്പിച്ചെങ്കിലും സുരേഷ് ​ഗോപി വീണ്ടും ഇത് ആവർത്തിച്ചു.

 

 

തനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു ഉണ്ടായതെന്നും മാനസികമായി ഒരുപാട് വിഷമമുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു. ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. തെറ്റാണ് എന്ന് അദ്ദേഹം ആണ് മനസ്സിലാക്കേണ്ടതെന്നും ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുക, തനിക്കത് മോശമായി തന്നെയാണ് ഫീൽ ചെയ്തതെന്നും അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്നും ഒരു വിശദീകരണം മാത്രമാണ് സുരേഷ് ​ഗോപിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പറ്ഞിരുന്നു. ഇനിയൊരു മാധ്യമപ്രവർത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണെന്നും അവർ വ്യക്തമാക്കി. സുരേഷ് ഗോപി ജയിക്കുമോയെന്ന് ചോദിച്ച റിപ്പോർട്ടറെ മറിയക്കുട്ടി ചേട്ടത്തി ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.