നടൻ അജിത്തിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തത്.. ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി ചെയ്തത് കണ്ടോ. നാണക്കേട് , സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിമാറിയ ഒരു വീഡിയോആണ് ഇത് , വളരെ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു വീഡിയോ തന്നെ ആണ് ഇത് , തന്റെ സ്വകാര്യതയിൽ പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ് തമിഴ് സിനിമയിലെ മുൻനിര സൂപ്പർസ്റ്റാറുകളിൽ ഒരാളായ അജിത് കുമാർ . പ്രിവ്യൂ റിലീസ് ഷോകളും ചടങ്ങുകളുമെല്ലാം ഒഴിവാക്കുന്ന അപൂർവ്വം ചില താരങ്ങളുടെ കൂട്ടത്തിലാണ് അജിത്തും ഉൾപ്പെടുന്നത്. ഇപ്പോഴിതാ തന്റെ അനുവാദമാല്ലാതെ വീഡിയോയെടുത്ത ആരാധകന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ ശാലിനിയ്ക്കും കുടുംബത്തിനും ഒപ്പം ദുബായിൽ പുതുവർഷം ആഘോഷിക്കുകയാണ് താരം. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതോടൊപ്പമാണ് താരം ഒരു ആരാധകന്റെ ഫോൺ പിടിച്ച് വാങ്ങുകയും തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതും വ്യക്തമാക്കുന്ന ഒരു ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്. അജിത്ത് തന്റെ താരമൂല്യം കാണിച്ചതാണെന്നടക്കമുള്ള കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതാദ്യമായല്ല അജിത്ത് ഇത്തരം വിവാദങ്ങളിൽപ്പെടുന്നത്. നേരത്തേയും സമാനമായ തരത്തിലുള്ള വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത്ത് സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി എന്ന പ്രോജക്റ്റിലാണ് താരം ഇപ്പോളുള്ളത്. അജിത്തിനെ കൂടാതെ തൃഷ, അർജുൻ, റെജീന കസേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,