നരേന്ദ്രമോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യാതിഥിയാകും

0

സുരേഷ്ഗോപി നരേന്ദ്രമോദിക്ക് പ്രിയപ്പെട്ടവൻ, മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യാതിഥിയാകും. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഈ മാസം 17ന് നടക്കുന്നത് പറയുന്നത് , . നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന അതേ മുഹൂർത്തത്തിൽ മറ്റ് മൂന്നു മണ്ഡപങ്ങളിൽകൂടി താലികെട്ട് നടത്താൻ പോലീസ് അനുമതി നൽകി. വധൂവരന്മാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.17ന് രാവിലെ 8:45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം നടക്കുന്നത്. 8:45ന് പ്രധാനമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. ഇതേ സമയം മറ്റ് മൂന്നു മണ്ഡപങ്ങളിലും താലികെട്ട് നടത്താനാണ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. എല്ലാ വധൂവരന്മാരും പോലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നാണ് നിർദേശം.

 

പ്രധാനമന്ത്രി ഈ മാസം രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത്. ഇക്കഴിഞ്ഞ മൂന്നിന് തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച മഹിളാസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും എത്തുന്നത്. 16ന് വൈകിട്ട് ആറുമണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുക. തുടർന്ന് റോഡ് ഷോ നടക്കും.
17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. ഇതിനുശേഷം കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിൽ പങ്കെടുക്കും. എന്നാൽ ഇത് എല്ലാം വലിയ ആഘോഷം ആക്കിയെടുക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.