Press "Enter" to skip to content

38 തസ്തികയിൽ നിയമനത്തിന് വിജ്ഞാപനവുമായി പി എസ് സി

പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത.38 തസ്തികയിൽ നിയമനത്തിനു   വിജ്‌ഞാപനവുമായി പി എസ് സി . 9 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 4 തസ്തികയിൽ തസ്‌തിക മാറ്റം വഴിയും 25 തസ്‌തികയിൽ എൻസിഎ നിയമനവുമാണ് നടത്തുന്നത്. ഗസറ്റ് തീയതി 15.10.2025. അപേക്ഷ നവംബർ 19 രാത്രി 12 വരെ.

നേരിട്ടുള്ള നിയമനങൾ

കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്‌റ്റൻ്റ്, വിഎച്ച്എസ്ഇയിൽ ഡപ്യൂട്ടി ഡയറക്ട‌ർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ കമ്പനി സെക്രട്ടറി, ഖാദി ഗ്രാമവ്യവസായ ബോർഡിൽ ജുനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, ഹൈസ്‌കൂൾ ടീച്ചർ അറബിക്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, സിവിൽ എക്സൈസ് ഓഫിസർ- ഡ്രൈവർ തു ടങ്ങിയവ.
വെബ്സൈറ്റിൽ www.keralapsc.gov.in
ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷിക്കണം.

2. ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *