Press "Enter" to skip to content

പരീക്ഷയില്ലാതെ സർക്കാർ ജോലി നേടാം

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷ വാർത്ത. വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത് വിവിധ ജില്ലകളിൽ ഒഴിവുകൾ വിവിധ യോഗ്യത ഉള്ളവർക്ക് ജോലി

ക്രഷ് വർക്കർ നിയമനം

പാമ്പാക്കുട ഐസിഡിഎസ് പ്രോജക്‌ടിൻ്റെ പരിധിയിൽ പ്രവർത്തിക്കുന്നു രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് അങ്കണവാടിയിൽ പൽന സ്‌കീമിൻ്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ തസ്‌തികയിൽ നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായിരിക്കണം. 35 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം

പൂരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതി,മതം താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 30ന് ഉച്ചക്ക് 2 വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്.
വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ -686667

ഫോൺ : 0485 2274404

2. ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ നിലവിലുളള രണ്ട് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.ഒന്നാമത്തെ ഒഴിവിലേക്ക് പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ നിന്നും രണ്ടാമത്തെ ഒഴിവിലേക്ക് ഇ/ബി/റ്റി വിഭാഗത്തില്‍ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾക്ക്  പങ്കെടുക്കാം.

അഭിമുഖം ഒക്ടോബര്‍ 27 ഉച്ചയ്ക്ക്  രണ്ട് മണിക്ക് ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യില്‍  നടക്കും. ഫോണ്‍: 0479-2953150, 0479- 2452210

3. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന   സ്വകാര്യ  സ്ഥാപനങ്ങളിലേക്ക് നിയമനം. അഭിമുഖം ഒക്ടോബര്‍ 23  രാവിലെ 10 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 20 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ട്. ഫോൺ:0477-2230624, 8304057735..

4. ഡെമോൺസ്ട്രേറ്റർ ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസസ് ശാഖകളിലെ ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 56 വയസ്. അപേക്ഷകൾ ഒക്ടോബർ 31നകം സമർപ്പിക്കണം.

5. യോഗ ഡെമോൺസ്‌ട്രേറ്റർ: അഭിമുഖം ഒക്ടോബര്‍ 25ലേക്ക് മാറ്റി

ഒക്ടോബർ 21ന്  നടത്താൻ നിശ്ചയിച്ചിരുന്ന യോഗ ഡെമോണ്‍സ്‌ട്രേറ്ററിന്റെ അഭിമുഖം ഒക്ടോബര്‍ 25 ലേക്ക്  മാറ്റിയതായി  നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. യോഗ്യരായവർ 25ന്  രാവിലെ 10.30 ന്  നാഷണല്‍ ആയുഷ് മിഷന്‍  ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജര്‍ ആന്‍ഡ് സപ്പോര്‍ട്ടീവ്  യൂണിറ്റിൽ (ഡിസ്ട്രിക്ട്  ഹോമിയോ  ഹോസ്പിറ്റൽ ബിൽഡിംഗ്, ബസാർ  പി ഒ , ആലപ്പുഴ) എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക്  https://nam.kerala.gov.in  എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0477-2991481.

6. ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന് രാവിലെ 11ന് കാപ്പുകുന്നു കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 273322.

7.അഭിമുഖം
പുനലൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 23 രാവിലെ 10 മുതല്‍ അഭിമുഖം നടത്തും.  പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി കൊല്ലം  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504.ജോലി അന്വേഷകരിലേക്ക് പരമാവധി എത്തിക്കുക.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *