Press "Enter" to skip to content

എസ്.ടി/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലുൾപ്പെടെ വിവിധ ജില്ലകളിൽ ഒഴിവുകൾ

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയില്‍ എസ്.ടി/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലുൾപ്പെടെ വിവിധ ജില്ലകളിൽ ഒഴിവുകൾ

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയില്‍ എസ്.ടി/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം.
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. അതീവ ദുര്‍ബല ഗോത്ര വിഭാഗക്കാരിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
നഴ്‌സിങ്, പാരാമെഡിക്കല്‍, ആയുര്‍വേദം, പാരമ്പര്യ വൈദ്യം എന്നീ മേഖലകളില്‍ യോഗ്യതയും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 20 നും 40 നും ഇടയില്‍. അപേക്ഷ ഫോറങ്ങള്‍ ഐ.ടി.ഡി.പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളായ അഗളി, പുതൂര്‍, ഷോളയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 25 വൈകീട്ട് നാല് വരെ. കൂടുതൽ വിവരങ്ങൾക്ക് : 04924 254382

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *