A Collection of Info and media
ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് തൻ്റേടം ഉള്ളവരായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഇവരുടെ വാക്സാമർത്ഥ്യത്തിൽ മറ്റുള്ളവർ ആകൃഷ്ടരാകും. ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടായിരിക്കും. ആയില്യം അസുരഗണ നക്ഷത്രമാണ്. ഈ നക്ഷത്രത്തിൽ ജനിച്ചവർ ഹൃദയകാഠിന്യം ഉള്ളവരായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു.
ഭൂലോകവൈകുണ്ഠമെന്ന് പ്രശസ്തിയാർജ്ജിച്ച ഗുരുവായൂരിലാണ് ആനന്ദമൂർത്തിയായ ഉണ്ണിക്കണ്ണൻ വാണരുളുന്നത്. പൊന്നുഗുരുവായൂരപ്പന്റെ ദർശം കിട്ടുകയെന്നതുതന്നെ ജന്മാന്തര സുകൃതമാണ്. നിർമ്മാല്യദർശനം മുതൽ തൃപ്പുക വരെയുള്ള സമയങ്ങളിൽ ഭഗവാൻ വിവിധ ഭാവങ്ങളിലാണ് ദർശനം നൽകുന്നത്. ഈശ്വരാധീനം വർധിക്കുന്നതിന് ഗുരുവായൂരപ്പനെ തൊഴുന്നതും