സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തുക 2500 രൂപയാക്കി വർധിപ്പിക്കാൻ കഴിയുമെന്നും സർക്കാറിന് അതിനുള്ള ആർജ്ജവമുണ്ടെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പെൻഷൻ 2500 രൂപയാക്കി വർധിപ്പിക്കാൻ സാധിക്കും, സർക്കാരിന് അതിനുള്ള ആർജവമുണ്ട്. എന്നാൽ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള കുടിശ്ശിക മുടക്കുന്നതാണ് ഇതിന് തടസമാകുന്നത്. ഇത് വാങ്ങിയെടുക്കാൻ പ്രതിപക്ഷത്തിന്റെ കൂടി സഹായം വേണമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാധാരണക്കാരുടെ വലിയ ആശ്രയമായി മാറിക്കഴിഞ്ഞ ക്ഷേമ പെൻഷൻ കുത്തനെ കൂട്ടാൻ സംസ്ഥാന സർക്കാർ. തുടർഭരണത്തിന് ശേഷം ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ പ്രതിഷേധം സജീവമാണ്.
അഞ്ചു മാസത്തെ പെൻഷൻ കൊടുക്കാൻ ശേഷിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് ഇത് കൊടുത്തു തീർക്കാനും ശ്രമം ആരംഭിച്ചു.നിലവിൽ 1,600 രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി സർക്കാർ നൽകുന്നത്. ഇത് 2,000 രൂപയാക്കാനാണ് നീക്കം. 2,500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയിൽ അറിയിച്ചിരുന്നത്. എന്നാൽ, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെൻഷൻ വർധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണയും പെൻഷൻ വർധിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടർന്നാണ് പെൻഷൻ വർധിപ്പിക്കുന്നത്. എന്നാൽ ഇതുവരെ പെൻഷൻ ലഭിക്കാത്തവർക്ക് പെൻഷൻ ലഭിച്ചു തുടങ്ങി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,