സുനിലയുടെ ആവശ്യപ്രകാരമാണ് താൻ കൊല നടത്തിയതെന്നും അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ ഉദ്ദേശമെന്നും അച്ചു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ലെന്നും പ്രതി നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ സുനിലയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അച്ചു പറഞ്ഞതൊക്കെ പച്ചക്കള്ളമെന്ന് പൊലീസ്. തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ സുനില ആവശ്യപ്പെട്ടെന്നും അതിൻ പ്രകാരമാണ് താൻ കൊല നടത്തിയതെന്നുമാണ് അച്ചു പൊലീസിനോട് പറഞ്ഞത്. മാത്രമല്ല സുനില തനിക്കൊപ്പം വരുമെന്ന് പറഞ്ഞിരുന്നെന്നും അച്ചു പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊക്കെ കള്ളമാണെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് അച്ചു സുനിലയെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മരുന്ന് വാങ്ങാനായി സുനില തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സുനില മെഡിക്കൽ കോളേജിലേക്കല്ല പോയത്. അച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ വീട്ടിൽ നിന്ന് പോയ സുനില വെെകുന്നേരമായിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വമഷണത്തിലാണ് യുവതി അച്ചുവിനൊപ്പമാണ് പോയതെന്ന് മനസ്സിലാക്കിയത്. സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്.തിരുവനന്തപുരത്തു നിന്ന് വൈകിട്ട് ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. വനമേഖലയോടു ചേർന്നുള്ള വിജനമായ പ്രദേശമായതിനാൽ ഈ സ്ഥലം മറ്റുള്ളവരുടെ കണ്ണിൽപ്പെടില്ലായിരുന്നു. എന്നാൽ ഇതുപോലെ ഉള്ള സംഭവങ്ങൾ പതിവാണ് , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,