ക്ഷേമപെൻഷൻ കുടിശ്ശിക നൽകാൻ പണം സമാഹരിക്കാനായി സഹകരണ ബാങ്കുകളുടെ പുതിയ കൺസോർഷ്യം രൂപവത്കരിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. നിലവിലുള്ള കൺസോർഷ്യംവഴി ബാങ്കുകൾ രണ്ടായിരംകോടി വായ്പ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 600 കോടിയാണ് കിട്ടിയത്. വായ്പ നൽകാൻ സഹകരണ ബാങ്കുകൾ വിസമ്മതിച്ചതാണ് കാരണം.സെപ്റ്റംബർമുതൽ ഡിസംബർവരെ നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. കടമെടുക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ സാമ്പത്തികവർഷത്തിന്റെ അവസാന മാസങ്ങളിൽ അവശ്യ ചെലവുകൾക്കുപോലും പണം കണ്ടെത്താൻ സർക്കാർ വലയുകയാണ്. മാസം ഏകദേശം 800 കോടിയാണ് പെൻഷൻ നൽകാൻ വേണ്ടത്.രണ്ട് മാസത്തെ പെൻഷൻ നൽകാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നൽകാൻ തീരുമാനിച്ചത്. നവകേരള സദസ്സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ജൂലൈയിലെ കുടിശ്ശിക നൽകിയത്.
മസ്റ്ററിംഗ് പൂർത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെൻഷൻ പട്ടികയിൽ നിലവിലുള്ളത്. കേന്ദ്ര നടപടിയിൽ താൽകാലിക ആശ്വാസം ആയെങ്കിലും സാമ്പത്തിക വർഷാവസാന ചെലവുകൾ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്, എന്നാൽ ജനുവരി മാസം കുടിശ്ശിക്കായുള്ള എല്ലാ തുകയും കൊടുത്തു തീർക്കും എന്നു പറഞ്ഞിട്ടും ഇതുവരെ തീർത്തിട്ടില്ല എന്ന പരാതിയും ഉണ്ട് , അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുള്ളത്. ഇതിൽ ഓഗസ്റ്റ് മാസത്തെ പെൻഷനാണ് ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കുന്നത്. നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഇത്രയധികം കുടിശിക വന്നത്. ഇത് എല്ലാം ഉടൻ കൊടുത്തു തീർക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/HTx6rPxp1Yc