ഹർജി സമർപ്പിച്ച് ഗ്രീഷ്മ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യം

0

ഷാരോൺ വധക്കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് യോഗ്യതയുള്ള ഉദ്യോഗസ്ഥനാണോ അല്ലയോ എന്നത് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കേരള ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു.കേസിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ചോദ്യം ചെയ്ത് കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തിയ പാനീയം നൽകി കൊലപ്പെടുത്തിയതിനാണ് കേസ്.കാമുകനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

 

കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഗ്രീഷ്മയും ഷാരോണും പ്രണയബന്ധനായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം. ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആണ് നമ്മളുടെ നാട്ടിൽ നിരന്തരം നടക്കുന്നത് ഇതിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.