പെൻഷൻ മുടങ്ങി ഒരു മരണം കൂടി റിപ്പോർട്ട് ഇങനെ

0

സാങ്കേതിക പ്രശ്നങ്ങളാലും മസ്റ്ററിങ്ങിലെ പിഴവു കാരണവും രേഖകളിലെ പൊരുത്തക്കേടുകൾ കൊണ്ടും ജില്ലയിൽ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയത് നൂറു കണക്കിനു പേർക്ക്. ചില പ‍‍ഞ്ചായത്തുകളിൽ 400 ലേറെ പേർക്ക് പെൻഷൻ മുടങ്ങിയെന്നാണ് അതത് സ്ഥലങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. പെൻഷൻ നഷ്ടപ്പെട്ടവരുടെ ജില്ലാതല കണക്കുകൾ നിലവിൽ ലഭ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും അനൗദ്യോഗികമായി ശേഖരിച്ച കണക്കുകൾ പ്രകാരം 5000ത്തിലധികം പേർക്ക് ജില്ലയിൽ പെൻഷൻ മുടങ്ങിയിട്ടുണ്ട്.

6 മാസത്തെ ക്ഷേമപെൻഷനുകൾ കുടിശികയായ സമയത്താണ് ഒരു മാസത്തെ പെൻഷൻ കുടിശിക കൊടുക്കാൻ നവകേരള സദസ്സിനു തൊട്ടുമുൻപ് സർക്കാർ തീരുമാനമെടുത്തത്.ജൂലൈയിലെ പെൻഷൻ കുടിശിക വിതരണം ചെയ്തപ്പോഴാണ് സാങ്കേതിക പിഴവുകൾ കാരണം ഏറെ പേർക്ക് പെൻഷൻ മുടങ്ങിയതായി വ്യക്തമായത്. അക്കൗണ്ടുകളിൽ പെൻഷൻ എത്തിയിട്ടില്ലാത്തവർ പരാതിയുമായി തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചു തുടങ്ങി. ഈ മാസം പൂർത്തിയായാൽ വീണ്ടും 6 മാസത്തെ പെൻഷൻ കുടിശികയാകും. പെൻഷൻ മുടങ്ങി ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു എന്ന വാർത്തകളും വരുന്നു , ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.