രാജ്യത്ത് ഗാർഹിക സിലിണ്ടറിന്റെ വിലകുറച്ചു. സിലിണ്ടറൊന്നിന് നൂറുരൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനംപാചക വാതകം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് മോദി പറഞ്ഞത്. വനിതാ ശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കാനുളള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്കായുള്ള ഉജ്ജ്വല യോജന വഴി വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി ഒരുവർഷത്തേക്ക് നീട്ടാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. 14.2 കിലോയുടെ സിലിണ്ടറിന്റെ മൂന്നൂറുരൂപ സബ്‌സിഡിയാണ് അടുത്തവർഷം മാർച്ചുവരെ നീട്ടാൻ തീരുമാനിച്ചത്. 12,000 കോടി രൂപയാണ് ഇതിനുവേണ്ടി അധികമായി സർക്കാർ ചെലവാക്കുന്നത്. പത്തുകോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.കഴിഞ്ഞ ഒക്ടോബറിലാണ് സബ്‌സിഡി മുന്നൂറുരൂപയാക്കിയത്. എന്നാൽ ഈ അപേക്ഷയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/duanv2-7Jiw