ബജറ്റിൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുമെന്നും ഇപ്പോഴുള്ള കുശ്ശിക കൊടുത്തു തീർക്കാൻ നടപടിയെടുക്കുമെന്നും മാത്രമാണ് മന്ത്രി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ 62 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകുന്നതിനായി പ്രതിവർഷം 9000 കോടി രൂപ വേണ്ടി വരുന്നുണ്ടെന്നും കേന്ദ്ര സർക്കാർ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നൽകുന്നതെന്നും അത് തന്നെ യാഥാസമയം കിട്ടാറില്ലെന്നും മന്ത്രി പറഞ്ഞു.രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ക്ഷേമ പെൻഷൻ വർധനയില്ല. എന്നാൽ അടുത്ത സാമ്പത്തിക വർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.
സർക്കാർ ജീവനക്കാർക്ക് നിലവിലെ പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. 1600 രൂപ വെച്ച് 8000 രൂപയാണ് ഓരോ ഗുണഭോക്താവിനും സർക്കാർ നൽകാനുള്ളത്. മാസം 1600 രൂപ വീതം പെൻഷൻ നൽകുന്നതനായി പ്രതിവർഷം സർക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് പറഞ്ഞിരുന്നു എന്നാൽ തുക ഇതുവരെ പലർക്കും ലഭിച്ചിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,