ക്ഷേമപെൻഷൻ 6 മാസ കുടിശ്ശിക 4600 കോടിഅടുത്ത വിതരണം

0

ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അടച്ചുതീർത്ത കടത്തിന് പകരം 2000 കോടി കടമെടുക്കാനുള്ള അനുവാദം ഇപ്പോൾ നൽകേണ്ടതാണ്. കേരളം കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചതിന്റെപേരിൽ അത് നൽകുന്നില്ല. ട്രഷറിയിൽ ഓരോവർഷവും അധികംവരുന്ന പണം കടമായി കണക്കാക്കും. ഇതൊഴികെയാണ് വായ്പയെടുക്കാൻ അനുമതി നൽകുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ സിപി.എം. തീരുമാനം.

 

സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ പ്രഖ്യാപനവുമുണ്ടായി. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന് പ്രതീക്ഷയിലാണ് നടപടി.ക്ഷേമപെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാവാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതാണ് പ്രശ്നമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി എന്നാണ് സി.പി.എം. ഔദ്യോഗികമായി വിശദീകരിച്ചിരുന്നത്. എന്നാലും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുള്ള സാധ്യത അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ തീരുമാനം, ക്ഷേമപെൻഷൻ 6 മാസ കുടിശ്ശിക 4600 കോടിഅടുത്ത വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/2_mNHcOnBuI

 

Leave A Reply

Your email address will not be published.