പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് നിരവധി അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രീ മുതൽ യോഗ്യത ഉള്ളവർക്ക് ഇതാ നിരവധി അവസരങ്ങൾ. കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മായി ചേർന്ന് നടക്കുന്ന തൊഴിൽ മേള വഴി ജോലി നേടാൻ അവസരം. 29 OCTOBER 2025 ന്  മേള നടക്കും, ഇസാഫ്, കോശമറ്റം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം, കൂടുതൽ വായിക്കുക

▪️3 കമ്പനികൾ

▪️100+ ഒഴിവുകൾ

▪️29 OCTOBER 2025

▪️രാവിലെ 10.00 മുതൽ 1 മണി വരെ

 ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽ മേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്:0481-2563451എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ ,കളക്ടറേറ്റ്, കോട്ടയം.

2. ഫിനാൻസ് ഓഫീസർ നിയമനം

കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവ് നിലവിലുണ്ട്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന.

പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). 1,20,000- 1,50,000 ആണ് ശമ്പള സ്കെയിൽ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി യോഗ്യതകൾ ഉൾപ്പെടുത്തണം.നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം. മറ്റുള്ളവരിലേക്കും ഈ  അവസരങ്ങൾ പരമാവധി ഷെയർ ചെയ്യുക.

Facebook
Pinterest
Twitter
LinkedIn

Leave a Reply

Your email address will not be published. Required fields are marked *