Press "Enter" to skip to content

മൃഗസംരക്ഷണ വകുപ്പില്‍ നിരവധി അവസരങ്ങൾ

ആരോഗ്യമേഖലയിൽ ജോലി നേടാം.തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താഴെപ്പറയുന്ന  ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്സ് വിജയവും, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകര്‍പ്പും സഹിതം ഒക്‌ടോബര്‍  29ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04862 222630. ഈ നമ്പറിൽ ബന്ധപ്പെടുക

2. വെറ്ററിനറി സര്‍ജന്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 22ന്

മൃഗസംരക്ഷണ വകുപ്പില്‍ അടിമാലി, ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്കും ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിരസേവനത്തിലേക്കും വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 11ന് പുര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

3.കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം. പ്രായപരിധി 21-36 വയസ്.

വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ directors.siep@kerala.gov.in ൽ ഇ-മെയിലായോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 30.ജോലി അന്വേഷിക്കുന്നവരിലേക്ക് പരമാവധി എത്തിക്കുക.

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *