പെൻഷൻ വിതരണം ബഡ്ജറ്റിലെ അറിയിപ്പ് ഇങനെ

0

ക്ഷേമപെൻഷൻ 1600രൂപ തന്നെ കുടിശ്ശിക 3200 ആദ്യഗഡു.ഏപ്രിൽ മുതൽ വിതരണം മാറുന്നു സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് സാമൂഹ്യ സുരക്ഷാപെൻഷൻ. തുടക്കത്തിൽ 600രൂപയായിരുന്നു. പടിപടിയായി ഉയർത്തി കഴിഞ്ഞ വർഷം മുതലാണ് 1600രൂപയാക്കിയത്. സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സർക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തിൽ ഇക്കുറി പെൻഷനിൽ വർധനവ് പ്രഖ്യാപിച്ചിട്ടില്ല. പെൻഷൻ കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 

 

സംസ്ഥാനത്തെ 62 ലക്ഷം ആളുകൾക്കാണ് സർക്കാർ സാമൂഹിക സുരക്ഷാപെൻഷൻ നൽകുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കിൽ പെൻഷൻ നൽകിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കിൽ പെൻഷൻ നൽകുന്നതിനായി പ്രതിവർഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹികക്ഷേമ പെൻഷൻ നൽകുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നൽകുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവർഷം കൃത്യമായി സാമൂഹിക പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. എന്നാൽ പെൻഷൻ തുക വർധിപ്പിക്കാനും ഉടൻ വിതരണം ചെയ്യാനുമുള്ള നടപടികൾ വേഗത്തിൽ നടക്കും എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.