സപ്ലൈ കോ ജീവനക്കാർ ദുരിതത്തിൽ കോടികളുടെ വിറ്റുവരവ് ഉണ്ടായിട്ടും ശമ്പളമില്ല,

0

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സർക്കാരിൽ നിന്ന് കിട്ടാനുള്ള കുടിശിക 1,000 കോടി രൂപയായി. ഉടനടി 250 കോടി രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സ്‌പ്ലൈകോ ധനവകുപ്പിനെ അറിയിച്ച് കഴിഞ്ഞു. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ കമ്പനികൾക്കും ഏജൻസികൾക്കും നൽകാനുള്ള തുക മുടങ്ങിയതോടെ സപ്ലൈകോയുടെ ഷോപ്പുകളിലൊന്നും തന്നെ അവശ്യ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ്.സബ്‌സിഡി ഇനത്തിൽ തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് എന്നിവ മാത്രമാണ് സപ്ലൈകോയുടെ മിക്ക ഷോപ്പുകളിലുമുള്ളത്. ഓണക്കാലത്ത് പോലും മുളക് ഉൾപ്പെടെയുള്ള പല സാധനങ്ങളും ലഭ്യമായിരുന്നുമില്ല.

 

 

ചെറുപയർ, കടല, വൻപയർ, മുളക്, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി തുടങ്ങിയവ പലമാസങ്ങളിലും ലഭ്യമാകാറില്ല. ഒരു ഷോപ്പിൽ 20 ലോഡ് അരിയൊക്കെയാണ് ലഭിക്കുന്നത്.സപ്ലൈകോയിൽ സാധനങ്ങളുടെ ലഭ്യത കുറയുന്നത് കരാർ ജീവനക്കാർക്കും ഭീഷണിയാകുന്നുണ്ട്. പ്രതിമാസ വിൽപ്പനയ്ക്കനുസരിച്ചാണ് കരാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. സബ്‌സിഡി സാധനങ്ങൾ പലതുമില്ലാതായതോടെ മിക്കവരും സാധനങ്ങൾ വാങ്ങിക്കാൻ സപ്ലൈകോയിലേക്ക് എത്താതായാത് മറ്റ് സാധനങ്ങളുടെ വിൽപ്പനയിലും വലിയ കുറവുണ്ടാക്കി. സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിലൂടെ പ്രതിദിനം 9-10 കോടി വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 3 കോടി രൂപയിൽ താഴെയായി. എന്നാൽ ഈ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല ഏതാനും പറയുന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave A Reply

Your email address will not be published.