ജിയോ ബേബി സംവിധാനം ചെയ്ത്ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം നാടക ചലച്ചിത്രമാണ് കാതൽ – ദി കോർ . മമ്മൂട്ടി കമ്പാനി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും.2022 ഒക്ടോബറിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതേ മാസം തന്നെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിക്കുകയും 2022 നവംബറിൽ പൂർത്തിയാക്കുകയും ചെയ്തു . മാത്യൂസ് പുളിക്കനാണ് സംഗീതം ഒരുക്കിയത്. ഫ്രാൻസീസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് കാതൽ ദ കോർ. ഇതുവരെ ചെയ്യാത്ത സ്വവർഗ കഥാപാത്രമായി മമ്മൂട്ടി കസറിയ ചിത്രത്തിൽ ജ്യോതിക ആയിരുന്നു നായിക. ആരും പറയാൻ മടിക്കുന്ന പ്രമേയം ഗൗരവത്തോടും സൂക്ഷ്മമായും സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. മാത്യു ദേവസിയായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് പ്രേക്ഷകരുടെ കണ്ണും മനവും ഒരുപോലെ നിറഞ്ഞിരുന്നു. നിലവിൽ പ്രദർശനം തുടരുന്ന ചിത്രത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്.
പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമയാണ് കാതൽ. കാർ ചേസുകളോ ആക്ഷൻ സ്റ്റണ്ടുകളോ ഇല്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നുണ്ട്. എന്നിട്ടും തിയറ്ററുകളിലെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ ഒരു സ്വവർഗ്ഗാനുരാഗിയുടെ വേഷം സ്വീകരിച്ചതും, അദ്ദേഹത്തെ വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ചതും പ്രശംസനീയമാണെന്നും ലേഖനത്തിൽ പറയുന്നു. ഇത് കേരളത്തിന് അപ്പുറവും കാതൽ ചർച്ച ചെയ്യാൻ ഇടയാക്കിയെന്നും പറയുന്നുണ്ട്. മുജീബ് മാഷൽ എന്ന മാധ്യമപ്രവർത്തകൻ ആണ് കാതലിനെ കുറിച്ച് ന്യൂയോർക്ക് ടൈംസിൽ എഴുതിയിരിക്കുന്നത്. ഇദ്ദേഹം ഒരു മലയാളിയായിരിക്കും എന്ന തരത്തിൽ ചില സിനിമ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ മുജീബ് മലയാളിയല്ല എന്നാണ് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിക്കുന്നത്.