തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ജോലി നേടാൻ അവസരം.പ്രോജക്ട് അസോസിയേറ്റ് II തസ്തികയിൽ 1 ഒഴിവാണ് വന്നിട്ടുള്ളത്.താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 29ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ പ്രോജക്ട് അസോസിയേറ്റ് II. ആകെ ഒഴിവുകൾ 01.
പ്രായപരിധി വിവരങ്ങൾ
35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
ബയോകെമിസ്ട്രിയിലോ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലോ മാസ്റ്റേഴ്സ് ബിരുദം.കൂടാതെ, ഗേറ്റ്, യു.ജി.സി-സി.എസ്.ഐ.ആർ നെറ്റ് പോലുള്ള ദേശീയ യോഗ്യതാ പരീക്ഷകളിൽ വിജയിച്ചവരോ ഡി.എസ്.ടി., ഡി.ബി.ടി., ഐ.സി.എം.ആർ., ഡി.എ.ഇ., ഡി.ഒ.എസ്., ഡി.ആർ.ഡി.ഒ., എം.എച്ച്.ആർ.ഡി., ഐ.ഐ.ടി., ഐ.ഐ.എസ്.സീ., ഐ.ഐ.എസ്.ഇ.ആർ., എസ്.സി.ടി.ഐ.എം.എസ്.റ്റി. തുടങ്ങിയ ഏജൻസികൾ നടത്തുന്ന ദേശീയതല പരീക്ഷകളിലൂടെതിരഞ്ഞെടുക്ക പ്പെട്ടവരോ ആയിരിക്കണം. ഹെമറ്റോളജി അല്ലെങ്കിൽ കൊയാഗുലേഷൻ ഗവേഷണ മേഖലയിൽ ശാസ്ത്ര സ്ഥാപനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബ്ലഡ് ബയോകെമിസ്ട്രി, കൊയാഗുലേഷൻ, ഹെമറ്റോളജി ഗവേഷണം, വിശകലനം എന്നിവയിലുള്ള അറിവ് അഭികാമ്യം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റർവ്യൂ വിവരങ്ങൾ
താൽപര്യമുള്ളവർ ഒക്ടോബർ 29-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, പൂരിപ്പിച്ച റിക്രൂട്ട്മെന്റ് റിപ്പോർട്ട് ഫോം എന്നിവ കെെവശം വെയ്ക്കണം.വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
വിലാസം: ബയോമെഡിക്കൽ ടെക്നോളജി വിംഗ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം-695012. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക









