Press "Enter" to skip to content

കേരള കാർഷിക ബാങ്കിൽ ജോലി നേടാം,അവസാന തീയതി നവംബർ 19ന്

സർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം നിങ്ങൾക്കായിത ഒരു സന്തോഷ വാർത്ത.കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം.

അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സിയാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിവിധ ബ്രാഞ്ചുകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. സ്ഥാപനംകേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്കാറ്റഗറി നമ്പർ380/2025അപേക്ഷിക്കേണ്ട വിധം ഓൺലൈൻഅപേക്ഷ അവസാന തീയതി നവംബർ 19.

തസ്തികയും ജോലി ഒഴിവുകളും

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ- അസിസ്റ്റന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളിൽ ഒരു വർഷം പ്രൊബേഷനിലായിരിക്കും. സ്ഥാപനത്തിലെ വ്യവസ്ഥകൾ ബാധകമാണ്.

പ്രായപരിധി വിവരങ്ങൾ
18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ). മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗവിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

ശമ്പള വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,580 രൂപമുതൽ 55,005 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.

യോ​ഗ്യത വിവരങ്ങൾ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും , JDC/HDC യും അല്ലെങ്കിൽ കോ-ഓപ്പറേഷനോടു കൂടിയ ബി.കോം ബിരുദം അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് B.Sc കോ-ഓപ്പ റേഷൻ ആന്റ് ബാങ്കിങ്ങിൽ നേടിയ ബിരുദവും വേണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ apply now – ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *