കേന്ദ്ര പൊതു മേഖല സ്ഥാപനത്തിൽ 600ൽ പരം ഒഴിവുകൾ

കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ റൈറ്‌സ് ലിമിറ്റഡിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റിൻ്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിങ് വിഷയങ്ങളിലായി 600 ഒഴിവുണ്ട്. ഡിപ്ലോമക്കാർക്കാണ് അവസരം. കരാർ നിയമനമാണ്.

നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നീ നാല് മേഖലകളാക്കി തിരിച്ചാണ് അപേക്ഷക്ഷണിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്. തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവയാണ് സൗത്ത് റീജണിൽ ഉൾപ്പെടുന്നത്. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ നവംബർ 23-ന് നടക്കും.

ഒഴിവുകൾ: സിവിൽ 465, ഇലക്ട്രിക്കൽ-27, എസ്.ആൻഡ് ടി.-8. മെക്കാനിക്കൽ -65, മെറ്റലർജി-13, കെമിക്കൽ-11, കെമിസ്ട്ര‌ി-11.

ശമ്പളം: 29,735 രൂപ

യോഗ്യത: ഫുൾടൈം ഡിപ്ലോമ(സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻ്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രു‌മെൻറേഷൻ/ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ആൻ ആൻഡ് ഇൻസ്‌ മെന്റേഷൻ/ ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ആൻഡ് ആൻഡ് ഇലക്ട്രോണിക്സ്). രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യതയുള്ളവർക്കും (ഡിഗ്രി/പി.ജി.) അപേക്ഷിക്കാം. ജനറൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 50 ശതമാനം മാർക്കും എസ്.സി/എസ്.ടി./ ഒ.ബി.സി/ ഭിന്നശേഷി വിഭാഗം ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 45 ശതമാനവും മാർക്ക് ഉണ്ടായിരിക്കണം.

പ്രായം: 40 കവിയരുത്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയാണ് നടത്തുക. ഒരു ശരിയുത്തരത്തിന് ഒരു മാർക്ക് എന്നതോതിൽ ആകെ 125 മാർക്കിനായിരിക്കും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ടാവില്ല. രണ്ടരമണിക്കൂറാണ് പരീക്ഷാസമയം. ബെംഗളൂരു, ചെന്നൈ എന്നിവ യുൾപ്പെടെ 13 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

അപേക്ഷാ ഫീസ് : 300 രൂപയാണ് ഫീസ് (എസ്.സി, എസ്. ടി. ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും 100 രൂപ). പുറമേ നികുതിയും അടയ്ക്ക ണം. ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഒരാൾക്ക് ഒരു റീജണിലേക്കേ അപേക്ഷിക്കാനാവൂ. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്‌പ്ലോഡ് ചെയ്യണം. അവസാന തീയതി: നവംബർ 12 വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Facebook
Pinterest
Twitter
LinkedIn

Leave a Reply

Your email address will not be published. Required fields are marked *