Press "Enter" to skip to content

കിൻഫ്രയിലും കെൽട്രോണിലും ജോലി വേണോ എങ്കിൽ ശ്രദ്ധിക്കൂ

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിലൊന്ന് ശ്രദ്ധിക്കൂ.. കിൻഫ്രായിലും കെൽട്രോണിലും ജോലി നേടാൻ അവസരം,കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (KINFRA) മാനേജ്മെന്റ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം.

തസ്തിക: മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്a). ഒഴിവ്:1.

ശമ്പളം: 30,000 രൂപ.

യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: പ്രോജക്ട് മാനേജ്‌മെന്റ് എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ).

ഒഴിവ്: 1. ശമ്പളം: 30,000 രൂപ.

യോഗ്യത: ഇലക്ട്രിക്കൽ

എൻജിനിയറിങ്ങിൽ ബി.ടെക്. (എം.ബി.എക്കാർക്ക് മുൻഗണനയുണ്ട്), സമാനമേഖലയിൽ ഒരുവർഷത്തെ

പ്രവൃത്തിപരിചയം, പ്രായം: 30 വയസ്സ്.

തസ്തിക: മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്). ഒഴിവ്: 1.

ശമ്പളം: 30,000 രൂപ. യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ (രണ്ട് തസ്തികയ്ക്കും): സി.എം.ഡി. വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 29 (5 PM).

2. KELTRON job Recruitment2025

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON), വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം (രണ്ടുവർഷം കൂടി നീട്ടിയേക്കാം)

തസ്തിക: എൻജിനിയർ. ഒഴിവ്: 3. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ടെക്/ബി.ഇ.

തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവ് രണ്ട് യോഗ്യത 60% മാർക്കോടെ ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ

തസ്തിക: ഓപ്പറേറ്റർ, ഒഴിവ്: 1.

യോഗ്യത: 60 ശതമാനം മാർക്കോടെ ഐ.ടി.ഐ.വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ : കെൽട്രോൺ വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 2.
ജോലി അന്വേഷകരിലേക്ക്.പരമാവധി ഷെയർ ചെയ്യുക

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *