തൊഴിൽ അന്വേഷിക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളിതാ

ജോലി അന്വേഷിക്കുന്നവരെ ഒന്ന് ശ്രദ്ധിക്കൂ.ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക.

വിവിധ മേഖലകളില്‍ നിന്നുള്ള അന്‍പതിലധികം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.തൊഴിലന്വേഷകര്‍ക്ക് വിവിധ തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടുക.

2. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന   സ്വകാര്യ  സ്ഥാപനങ്ങളിലേക്ക് നിയമനം. അഭിമുഖം ഒക്ടോബര്‍ 23  രാവിലെ 10 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 20 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ട്. ഫോൺ:0477-2230624, 8304057735.

3. അഭിമുഖം: പുനലൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 23 രാവിലെ 10 മുതല്‍ അഭിമുഖം നടത്തും.  പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി കൊല്ലം  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504 താല്പര്യ ഉള്ളവർ പങ്കെടുക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Facebook
Pinterest
Twitter
LinkedIn

Leave a Reply

Your email address will not be published. Required fields are marked *