കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ചേർന്ന് സ്വകാര്യ മേഖലകളിലെ വിവിധ ജോലി ഒഴിവുകളിൽ ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു.കൂടാതെ മറ്റു ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളും നൽകുന്നു പോസ്റ്റ് പൂർണ്ണമായും വായിച്ച ശേഷം ഇന്റർവ്യൂ പങ്കെടുക്കുക.
രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
*ഒഴിവുള്ള സ്ഥാപനങ്ങൾ
സാരഥി ഓട്ടോ കാർസ്
ഗാലക്സി ഗ്രൂപ്പ്
എസ്ബിഐ ലൈഫ് ഇൻഷുറൻസ്
ഭാരതി എയർടെൽ ലിമിറ്റഡ്
കുടുംബശ്രീ ഹോം ഷോപ്പ്
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിയേഷൻ ലിമിറ്റഡ്
പേടിഎം സർവീസ് പ്രൈവറ്റ് ലിമിറ്റഡ്
പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി സർവീസസ് പ്രൈവെറ്റ് ലിമിറ്റെഡ്
LIC Life
ചുങ്കത്ത് സ്പ്രൈസ് മോട്ടോറുകൾ.
പ്രീമിയം കഫേ നിരവധി ഒഴിവുകൾ.
മിനിമം 18 വയസ്സ് കഴിഞ്ഞ മിനിമം പത്താം ക്ലാസ് മുതൽ ഏത് ഉയർന്ന യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രൈവറ്റ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ ഉണ്ട് സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്, കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായാണ് ഈ വരുന്ന ഒക്ടോബർ 25 ന് തൊഴിൽമേള നടക്കുന്നത്.
*തൊഴിൽമേള വേദികൾ
▪️പന്മന ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ.
▪️കൊല്ലം ശ്രീനാരായണ കോളേജിൽ (SN വിമൻസ് ) 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ.
2.ജില്ലാതല തൊഴില്‍മേള;50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും
ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക.
വിവിധ മേഖലകളില്‍ നിന്നുള്ള അന്‍പതിലധികം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.തൊഴിലന്വേഷകര്‍ക്ക് വിവിധ തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടുക.ഈ അവസരം പ്രിയപ്പെട്ട എല്ലാ തൊഴിൽ അന്വേഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.









