സർക്കാർ ജോലി അന്വേഷിക്കുന്നവർക്കായിത ഒരു സന്തോഷവാർത്ത. നിരവധി സ്ഥാപനങ്ങളിൽ ഇപ്പോൾ ഒഴിവുകൾ വന്നിട്ടുണ്ട്. സെക്യൂരിറ്റി ഗാർഡ്, ഗസ്റ്റ് ലക്ച്ചർ, നേഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഇപ്പോൾ നിയമനം വന്നിരിക്കുന്നത്. ഒഴിവുകളെ കുറിച്ച് വിശദമായി അറിയാം…
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി ഒക്ടോബർ 31 രാവിലെ 10.30ന് കലാലയ ഓഫീസിൽ അഭിമുഖം നടക്കും. പ്രായപരിധി 30-55 വയസ്സ്. വിരമിച്ച പട്ടാളക്കാർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471 2304228.
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ കോമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് ഒക്ടോബർ 29 രാവിലെ 11ന് അഭിമുഖം നടക്കും. കൊമേഴ്സിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും പകർപ്പുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം.
പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഫോൺ: 9847245617.
താല്‍കാലിക നിയമനം
കോട്ടയം: മുളക്കുളം ഗ്രാമ പഞ്ചായത്തിലെ പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രോജക്ടില്‍ നിന്ന് വേതനം നല്‍കുന്ന പാലിയേറ്റിവ് നഴ്‌സിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ് ടു, കേരള ഗവ അംഗീകൃത ജനറല്‍/ ബി.എസ.സി നഴ്‌സിംഗ് പാസ്സായി ഗവ. രജിസ്‌ട്രേഷന്‍ ഉള്ളവരും പാലിയേറ്റിവ് നഴ്‌സിംഗ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും ആയിരിക്കണം. കൂടുതല്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് രാവിലെ 11ന് പെരുവ പി.എച്ച്.സി. ഓഫീസില്‍ ഹാജരാകണം. വിശദമായ വിവരങ്ങള്‍ക്ക് ഫോണ്‍: 04829-253030.
ഹോമിയോ ഫാർമസിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II – ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31 രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205949.
വിജ്ഞാനകേരളം തൊഴിൽ മേള 27
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
എസ് എസ് എൽ സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രീ, പിജി, എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഒക്ടോബർ 27 ന് രാവിലെ 9.30 ന് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 200 ലധികം ഒഴിവാണുള്ളത്. തുടർന്ന് വരുന്ന മാസങ്ങളിൽ എല്ലാ നാലാം ശനിയാഴ്ചകളിലും അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും.തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/1LuHEzWF9G9hfsnX6 ൽ രജിസ്റ്റർ ചെയ്യണം.
ഫോൺ: 9495999667,9895967998
പരിശീലകരെ നിയമിക്കുന്നു
ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ജോബ് സ്കൂൾ – പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഫോൺ: 0491-2505383.
അനിമേറ്റര്‍ നിയമനം
പറമ്പിക്കുളം പട്ടികവര്‍ഗ്ഗ മേഖലയില്‍ അനിമേറ്റര്‍മാരെ നിയമിക്കുന്നു. പറമ്പിക്കുളം 11 ആം വാര്‍ഡിലെ ഉന്നതിയില്‍ നിന്ന് എസ്എസ്എല്‍സിയോ അതിനു മുകളിലോ യോഗ്യതയുള്ള 20ന് 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പുമായി ഒക്ടോബര്‍ 25ന് രാവിലെ പത്തിന് പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അഭിമുഖം നടത്തും
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 25 രാവിലെ 10 ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഹൗസ് കീപ്പിംഗ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് (യോഗ്യത: ജിഡിഎ), പേഷ്യന്റ് ഷിഫ്റ്റർ (യോഗ്യത: ജി ഡി എ), സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയിന്റർ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്. ഫോൺ: 8921916220, 0471 2992609. ജോലി അന്വേഷിക്കുന്നവരിലേക്ക് പരമാവധി ഷെയർ ചെയ്യുമല്ലോ…






Be First to Comment