സ്ത്രീകൾക്ക് മാത്രമായി ഗണപതി ഹോമം കണ്ടറിയാം

0

ഹിന്ദു വിശ്വാസികൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങൾ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവിൽ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.മാസം തോറും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും ഉത്തമമാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

 

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേർത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ, എള്ള്, ഗണപതി നാരങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ.പല കാര്യങ്ങൾക്കായി ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങൾ സാധിക്കാൻ, കലഹങ്ങൾ ഒഴിവാക്കാൻ എന്നുവേണ്ട ആകർഷണം ഉണ്ടാവാൻ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.ഗണപതി ഹോമത്തിന്റെ ചടങ്ങുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മന്ത്രങ്ങളിലും പരിശീലനം നേടിയ ഒരു പുരോഹിതനാണ് ഗണപതി ഹോമം നടത്തുന്നത്. ചില സന്ദർഭങ്ങളിൽ, ഹോമത്തിന്റെ ശരിയായ നിർവ്വഹണത്തിൽ പരിശീലനം ലഭിച്ച സാധാരണക്കാരാണ് ചടങ്ങ് നടത്തുന്നത്. എന്നാൽ സ്ത്രീകൾക്ക് മാത്രം ആണ് ഗണപതി ഹോമം നടത്തുന്നത് , എന്നാൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്ത ഒരു ഗണപതിഹോമം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.