Press "Enter" to skip to content

ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ ജോലി നേടാം

കേരളത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ  കമ്പനിയിൽ ജോലി നേടാം. കൊണ്ടോടി ഓട്ടോക്രാഫ്റ്റ്  താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക്‌ 2025  ഒക്ടോബർ 30 വ്യാഴാഴ്ച  രാവിലെ 9 മണി മുതൽ വൈകിട്ട് 3മണി വരെ അഭിമുഖം നടത്തുന്നു. (ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)

ജോലി ഒഴിവുകൾ

1.വെൽഡർ

2.ഫിറ്റർ

3.പുട്ടി  വർക്കർ / പെയിൻ്റർ

4.ഫാബ്രിക്കേറ്റർ

5.Apprenticeship (വെൽഡർ,ഫിറ്റർ,പെയ്ൻ്റർ)

6.മെഷീൻ ഓപ്പറേറ്റർ

7.ഷീറ്റ് മെറ്റൽ വർക്കർ ഹൗസ് കീപ്പിങ്ങ്

8.ലോഡിങ്ങ്

9.അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

10.ചീഫ് ഫിനാൻസ് മാനേജർ –

Male (B.com with Tally & Good knowledge in Excel with minimum 15- 20 years experience). അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ്  ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.

Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist).

For more details contact: 8086990070.

2.വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റി, കിർത്താട്സിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) ആണ് യോഗ്യത. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമുട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666, വെബ്സൈറ്റ്: www.keralasamakhya.org.

3.വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒബിജി വിഭാഗത്തിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഒക്ടോബർ 24ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.വിശദവിവരങ്ങൾക്ക്:
www.gmckollam.edu.in. ജോലി അന്വേഷിക്കുന്ന മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *