കെട്ടിട സെസ് നോട്ടിസ് അയച്ചുതുടങ്ങി പതിനായിരങ്ങൾ

0

ഒരിടവേളയ്ക്കു ശേഷം കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് സർക്കാർ വീണ്ടും ഉൗർജിതമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനായി ക്ഷേമനിധി ബോർഡിൽ നിന്നു 100 കോടി രൂപ സർക്കാർ ആവശ്യപ്പെട്ടതോടെയാണ് വീണ്ടും പിരിവുമായി ഉദ്യോഗസ്ഥർ ഇറങ്ങുന്നത്. വർഷങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കിയ വീടുകൾക്കു വരെ പതിനായിരങ്ങൾ സെസ് ആയി അടയ്ക്കേണ്ടിവരും. മുൻപ് സെസ് അടയ്ക്കാത്തവർക്കാണു ഡിമാൻഡ് നോട്ടിസ് ലഭിക്കുക. മിക്ക ജില്ലകളിലെയും ലേബർ ഓഫിസർമാർ കെട്ടിട ഉടമകൾക്ക് നോട്ടിസ് അയച്ചുതുടങ്ങി.കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണു തൊഴിലാളികൾക്കു ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്.

 

 

1995 നവംബറിനു മുൻപ് നിർമിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സെസ് ഇല്ല. 1996 ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമ പ്രകാരം ബിൽഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പു തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്കു നൽകണം. വീടുള്ളവർക്ക് പണി കിട്ടും വീണ്ടും കെട്ടിട സെസ് നോട്ടിസ് അയച്ചുതുടങ്ങി പതിനായിരങ്ങൾ അടയ്ക്കേണ്ടിവരും , എന്നാൽ സർക്കാരിന്റെ ഈ ഒരു തീരുമാനം വളരെ മോശം ആയി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/eEnI3pIoeXY

Leave A Reply

Your email address will not be published.