ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരങ്ങൾ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി.) ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. കേരളം,തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിയമനം. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും ഒരുവർഷത്തേക്ക് കൂടി നീട്ടിയേക്കാം.64 ഒഴിവുണ്ട് ഹോട്ടൽ മാനേജ്മെൻ്റ് ബിരുദധാരികൾക്കാണ് അവസരം. ശമ്പളം: 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
യോഗ്യത: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്ട്രേഷനിൽ ബി.എ സ്‌സി. അല്ലെങ്കിൽ കൾനറി ആർട്ട്സിൽ ബി.ബി.എ./ എം.ബി അ. അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിങ് സയൻസിൽ ബി.എസ്‌സി അല്ലെങ്കിൽ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്റിൽ എം.ബി.എ.യും (എല്ലാ യോഗ്യതകളും 2024-ന് മുൻപ് നേടിയതായിരിക്കണം), ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പ്രാവീണ്യത്തോടൊപ്പം പ്രാദേശിക ഭാഷകളിലുള്ള അറിവുമുണ്ടാവണം.
പ്രായം: 28 കവിയരുത്. എസ്. സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെയം വിമുക്ത ഭടന്മാർക്ക് സർവീസ് കാലയളവിനൊപ്പം മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ബെംഗളൂരു തിരുവനന്തപുരം, ചെന്നൈ തുവാക്കുടി എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായാണ് അഭിമുഖം നടത്തുക.
തിരുവനന്തപുരം
പൂരിപ്പിച്ച അപേക്ഷാഫോമും ബന്ധപ്പെട്ട രേഖകളും അഭിമുഖസമയത്ത് ഹാജരാക്കണം. തിരുവനന്തപുരത്തെ അഭിമുഖം ഐ.എച്ച്. എം.സി.ടിയിൽ നവംബർ 8- ന് നടക്കും. വിശദ വിവരങ്ങൾക്ക് www.irctc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക






Be First to Comment