Press "Enter" to skip to content

മലബാര്‍ കാന്‍സര്‍ സെന്ററിൽ അവസരം

ജോലി അന്വേഷകരെ ഒന്നു ശ്രദ്ധിക്കൂ. മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ ഇപ്പോൾ അവസരം. എംസിസി (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് & റിസര്‍ച്ച്) ലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് നിയമനം.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 29ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക.

തസ്തികയും ഒഴിവുകളും

മലബാര്‍ കാന്‍സര്‍ സെന്ററില്‍ റെസിഡന്റ് ടെക്‌നീഷ്യന്‍

*(ക്ലിനിക്കല്‍ ലാബ്) റിക്രൂട്ട്‌മെന്റ്

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം.പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നീട്ടിയേക്കാം.പരമാവധി മൂന്ന് വര്‍ഷമാണ് കരാര്‍ കാലാവധി.

പ്രായപരിധി വിവരങ്ങൾ

30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത വിവരങ്ങൾ

ബി.എസ്.സി, എംഎല്‍ടി യോഗ്യത വേണം.

ശമ്പള വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,000 രൂപ ശമ്പളമായി അനുവദിക്കും.

തെരഞ്ഞെടുപ്പ് വിവരങ്ങൾ

അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുക്കും. എക്‌സ്പീരിയന്‍സ്, ഇന്റര്‍വ്യൂ സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുക. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്ത് പരീക്ഷ നടത്താനും സാധ്യതയുണ്ട്.

ഇന്റര്‍വ്യൂ വിവരങ്ങള്‍

ഒക്ടോടബര്‍ 29ന് രാവിലെ 9.30നാണ് ഇന്റര്‍വ്യൂ നടക്കുക. സ്ഥലം: മലബാര്‍ കാന്‍സര്‍ സെന്റര്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ്. അഭിമുഖ സമയത്ത് യോഗ്യത, എക്‌സ്പീരിയന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ കൈവശം വയ്ക്കണം.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *