ഗവണ്മെന്റ് ജോലിയാണോ വേണ്ടത് എങ്കിൽ ശ്രദ്ധിക്കൂ. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി കേരള പി.എസ്.സി 2025-ലെ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഈ നിയമനം എസ്.സി, ഒബിസി വിഭാഗക്കാർക്കായുള്ള സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റ് ആകുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
കാറ്റഗറി നമ്പർ: 391/2025 – 393/2025
ശമ്പള നിരക്ക്
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 31,100 മുതൽ 66,800 വരെ ശമ്പളം ലഭിക്കും. കൂടാതെ സർക്കാർ സേവനങ്ങളിലെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
നിയമന രീതി
ഈ നിയമനം സ്പെഷ്യൽ റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിൽ ആണ്.
യോഗ്യരായ ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം, പട്ടിക ജാതി വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.മറ്റു വിഭാഗങ്ങളിൽപ്പെട്ടവർ അപേക്ഷിച്ചാൽ അവരുടെ അപേക്ഷ നിരസിക്കപ്പെടും.
പ്രായപരിധി വിവരങ്ങൾ
ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം വിഭാഗങ്ങൾ: ജനനതീയതി 02.01.1986 മുതൽ 01.01.2007 വരെ ആയിരിക്കണം (18 – 39 വയസ്).
പട്ടിക ജാതി വിഭാഗം: ജനനതീയതി 02.01.1984 മുതൽ 01.01.2007 വരെ ആയിരിക്കണം (18 – 41 വയസ്).
വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (NMC അംഗീകരിച്ച സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന്). അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ / NMC അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന്).
കേന്ദ്ര/സംസ്ഥാന സർക്കാർ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളിലോ പ്രതിരോധ/റെയിൽവേ/ഇ.എസ്.ഐ ആശുപത്രികളിലോ മോർച്ചറി ടെക്നീഷ്യൻ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം.
ഈ വെബ്സൈറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷനുമായോ ആരോഗ്യ വകുപ്പുമായോ ബന്ധമുള്ളതല്ല. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്നുള്ളതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്, വിജ്ഞാപനത്തിൽ കൊടുത്ത വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.






Be First to Comment