അധ്യാപകപാനലിലേക്ക് അപേക്ഷിക്കാം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ അദ്ധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോട്ടപ്പുറം, കമലേശ്വരം, സത്രം ഫോർട്ട്, മെഡിക്കൽ കോളേജ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലുമാണ് ക്ലാസുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം, വിവരവിനിമയ സാങ്കേതികവിദ്യ വിഷയങ്ങൾക്കാണ് അദ്ധ്യാപകരെ നിയമിക്കുന്നത്.
അതാത് വിഷയത്തിൽ ബിരുദം, ബി.എഡ്. യോഗ്യത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ പ്രൊജക്റ്റ് ഓഫീസിൽ 30 നകം അപേക്ഷ നൽകണം. ഫോൺ: 8075047569.
ഫിനാൻസ് ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവ് നിലവിലുണ്ട്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന. പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
1,20,000- 1,50,000 ആണ് ശമ്പള സ്കെയിൽ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി യോഗ്യതകൾ ഉൾപ്പെടുത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.











Be First to Comment