ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം.ബിഎസ്എഫിലും കരസേനയിലും നിരവധി അവസരങ്ങൾ,
ബിഎസ്എഫിൽ സ്പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് & നോൺ മിനിസ്‌റ്റീരിയൽ) തസ്‌തികയിൽ 391 ഒഴിവ് (പുരുഷന്മാർക്ക് 197,
സ്ത്രീകൾക്ക് 194), താൽക്കാലിക ഒഴിവാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കും. അപേക്ഷ നവംബർ 4 വരെ.
ഒഴിവുള്ള ഇനങ്ങൾ: അത്ലറ്റിക്സ‌്, റെസ്‌ലിങ്, ബോക്‌സിങ്, ആർച്ചറി, വെയിഫ്റ്റിങ്, ജൂഡോ, സ്വിമ്മിങ്, വാട്ടർ സ്പോർട്‌സ്, വുഷൂ, കബഡി, തയ്ക്വാൻഡോ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, ക്രോസ്‌ൺട്രി, വോളിബോൾ, ഹാൻഡ്‌ബോൾ, ബോഡി ബിൽഡിങ്, ഷൂട്ടിങ്, ബാസ്‌കറ്റ്ബോൾ, ഫുട്‌ബോൾ, ഐസ് സ്കീയിങ്, കരാട്ടെ, ഫെൻ സിങ്, ഇക്വസ്ട്രിയൻ, ബാഡ്‌മിൻ്റൻ, ഡൈവിങ്, വാട്ടർ പോളോ, സൈക്ലിങ്, യോഗ,
പ്രായപരിധി- 18-23
ശമ്പളം: 21,700-69,100 രൂപ
കായിക, ശാരീരിക യോഗ്യതകൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ നൽകുന്നു
Website: https://rectt.bsf.gov.in
പ്ലസ് ടുക്കാർക്ക് കരസേനയിൽ ഓഫിസറാകാം
ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീമിലേക്കു പെർമാന്റെ കമ്മീഷൻ നമ്പർ 13 വരെ അപേക്ഷിക്കാം www.joinindianarmy.nic.in.
90 ഒഴിവുകൾ. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർ ക്കോടെ പ്ലസ് ടു ജയം. 2025ൽ ജെഇഇ മെയിൻസ് എഴുതിയവരാകണം.
പ്രായം: 2007 ജനുവരി രണ്ട്- 2010 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം.
പരിശീലനം: 4 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയ റിങ് ബിരുദം ലഭിക്കും. പരിശീലനത്തിനു ശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനം.
തിരഞ്ഞെടുപ്പ്: ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്എ സ്‌ബി ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടാകും. സേനയിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.






Be First to Comment