ജോലി അന്വേഷിക്കുന്നവർക്കായിത നിരവധി അവസരങ്ങൾ. താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം
കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 30 വൈകുന്നേരം അഞ്ചുമണി. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in-careers opportunities-National AYUSH Mission സന്ദർശിക്കുക. ഫോൺ: 0481 -2991918.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റി, കിർത്താട്സിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) ആണ് യോഗ്യത. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമുട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666, വെബ്സൈറ്റ്: www.keralasamakhya.org.
വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒബിജി വിഭാഗത്തിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാ അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഒക്ടോബർ 24ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.gmckollam.edu.in.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍ പ്രോജക്ടിന് കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സില്‍ കവിയാത്തവരുമാകണം. നവംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍, ഓമശ്ശേരി പി ഒ, കോഴിക്കോട്-673582 വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍: 0495 2281044.
ജെ.പി.എച്ച്.എന്‍ നിയമനം
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 44 നും ഇടയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 29 രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 9497424870.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് ക്രഷ് വര്‍ക്കര്‍/ ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ചു മണി വരെ അപേക്ഷ നല്‍കാം. വിശദവിവരത്തിന് ഫോണ്‍: 9188959694.
നഴ്‌സ് ജോലി ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു സയന്‍സ്/ തത്തുല്യവും ജി.എന്‍.എംല്‍ ഡിപ്ലോമയും കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ പ്രാഥമിക സര്‍ട്ടിഫിക്കറ്റും വേണം. 18നും 41 നും മധ്യേയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ മൂന്നിന് മുന്‍പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റെ ഓഫീസര്‍ അറിയിച്ചു
അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതുഅവധി ദിനങ്ങളിലും തെരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായിരിക്കും ക്ലാസുകള്‍. പത്താംതരം തുല്യത അധ്യാപകര്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അതത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. തെരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് ഓണറേറിയവും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ കോഓഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 വിലാസത്തില്‍ നവംബര്‍ ഒന്നിനകം അപേക്ഷിക്കണം. പത്താംതരം തുല്യതക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറിയില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലുമാണ് ക്ലാസുകള്‍. ജോലി അന്വേഷിക്കുന്നവരിലേക്ക് പരമാവധി ഷെയർ ചെയ്യുക.






Be First to Comment