ഡാറ്റാ എൻട്രിയും, ഡി ടി പി കോഴ്സും ചിലവില്ലാതെ പഠിക്കാം. പട്ടികജാതി വികസന വകുപ്പിന്റെ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റ എന്‍ട്രി, ഡി.റ്റി.പി കോഴ്‌സുകളുടെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഈ പരിശീലനത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.നവംബര്‍ 18 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കോഴ്സിന്റെ കാലാവധി മൂന്ന് മാസമാണ്.
പത്താം ക്ലാസ് യോഗ്യത ഉള്ളവരും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം അപേക്ഷകർ. ഫോട്ടോ, ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 17 വൈകിട്ട് 4.30 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്.
ഫോൺ: 0484-2623304
2.തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ് അവസരം.പത്താം ക്ലാസാണ് യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍- 9744134901, 8281362097
മോണ്ടിസോറി, പ്രീ-പ്രൈമറി ട്രെയിനിങ്ങ്
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓക്ടോബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം ആറുമാസം എന്നീ ദൈർഘ്യമുള്ള പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് ബിരുദം, പ്ലസ് ടു, എസ് എസ് എൽ സി, യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 7994449314 എന്ന നമ്പറിൽ ബന്ധപ്പെടുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക






Be First to Comment