Press "Enter" to skip to content

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ആർമിയിൽ ജോലി നേടാം

ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായിതാ സന്തോഷ വാർത്ത ഇന്ത്യൻ ആർമിയുടെ 55-ാമത് 10+2 ടെക്‌നിക്കൽ എൻട്രി സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 90 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷൻ മാർക്കാണ് അവസരം. 2026ജൂലായിൽ കോഴ്‌സ് ആരംഭിക്കും.നാലുവർഷമാണ് പരിശീലനം.ശമ്പളം: പരിശീലന കാലയളവിൽ 56100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ് ആയി ലഭിക്കും

യോഗ്യത: കുറഞ്ഞത് 60ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ്‌ടു ജയം/തത്തുല്യവും 2025-ലെ ജെ.ഇ.ഇ. മെയിൻ സ്ലോറും.

പ്രായം: 2007 ജനുവരി രണ്ടിനും 2010 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ). 2026 ജൂലായ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ജെ.ഇ.ഇ സ്റ്റോറിൻ്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ്ചെയ്യപ്പെടുന്നവരെ സർവീസ് സെലക്ഷൻ ബോർഡ്(എസ്.എസ്.ബി.)നടത്തുന്ന അഭിമുഖ ത്തിന്റെയും ശാരീരികക്ഷമതാ പരീക്ഷയുടെയും മെഡിക്കൽ പരിശോധനയുടെയും അടി സ്ഥാനത്തിലാണ് അന്തിമമായി തിരഞ്ഞെടുക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ബെംഗളൂരു, മധ്യപ്രദേശിലെ ഭോപാൽ, ഉത്തർപ്രദേശിലെ പ്രയാഗ് രാജ്, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിൽ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളി ലായിരിക്കും അഭിമുഖം. അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അഡ്‌മിറ്റ് കാർഡ് അതത് സെക്ഷൻ സെന്ററുകൾ ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും നൽകും.

കായിക ക്ഷമതാ പരീക്ഷ:
24കിലോമീറ്റർ ഓട്ടം (10 മിനിറ്റ് 30 സെക്കൻഡ്), പുഷ് അപ്സ് (40), പുൾ അപ്‌സ് (6), സിറ്റ് അപ്സ് (30), സ്ക്വാട്ട്സ്, സ്വിമ്മിങ് എന്നിവയുൾപ്പെടുന്നതാണ് കായിക ക്ഷമതാ പരീക്ഷ.

പരിശീലനം: പ്രീ കമ്മിഷൻഡ് ട്രെയിനിങ് അക്കാദമികളിൽ ആയിരിക്കും നാലുവർഷത്തെ പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിങ് ബിരുദത്തോടൊപ്പം സൈന്യത്തിൽ ലെഫ്റ്റനൻ്റ് റാങ്കിൽ (പെർമനന്റ് കമ്മിഷൻ) 56100-177500 രൂപ ശമ്പളസ്ലെയിലിൽ നിയമനം നൽകും.അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: നവംബർ 13. എല്ലാവരിലേക്കും എത്തിക്കുക

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *