പിഎം കിസാൻ പോസ്റ്റോഫീസ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16–ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ‌്‌മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാമെന്ന് കോട്ടയം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് രാഹുൽ ആർ അറിയിച്ചു. ഗുണഭോക്താക്കൾക്ക് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലെന്നും എല്ലാവരും തപാൽ വകുപ്പിനു കീഴിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കണമെന്നു കൃഷി, കർഷക ക്ഷേമ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കർഷകരെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് കേന്ദ്ര സർക്കാർ കർഷകർക്കായുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്. പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കർഷകർക്ക് 6,000 രൂപ വീതം ലഭിക്കും. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകർക്ക് ലഭിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ 2 ഹെക്ടറുകൾ വരെ മാത്രം ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് എല്ലാ കർഷകരെയും ഈ പദ്ധതിക്ക് അർഹരാക്കിയിരുന്നു. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/zhppK9grcww