ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച്തുടർച്ചയായി ആറു മാസം പെൻഷൻ വിതരണം മുടങ്ങിയതിനാൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് നിർധനരായ നിരവധി വയോധികർ. 9,600ഓളം രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. എന്നാൽ കുടിശ്ശിക തുക എന്ന് വിതരണം ചെയ്യും എന്നതിൽ വ്യക്തതയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതാണ് ക്ഷേമ പെൻഷൻ വിതരണം മുടങ്ങാൻ കാരണം. എന്നാൽ തിരഞ്ഞെുടുപ്പിന് മുമ്പ് ഒരു മാസത്തെ തുകയെങ്കിലും വിതരണം ചെയ്യാതിരിക്കാൻ സർക്കാരിന് ആകില്ല. ഭാഗികമായി തുക വിതരണം ചെയ്തേക്കും.സംസ്ഥാനത്ത് 58 ലക്ഷം ക്ഷേമ പെൻഷൻ വരിക്കാരാണുള്ളത്.
4,600 കോടി രൂപയോളമാണ് കുടിശ്ശിക നൽകേണ്ടത്.അതേസമയം സംസ്ഥാനത്ത് പെൻഷൻ വിതരണം ചെയ്യാനായി സർക്കാർ രൂപീകരിച്ച പെൻഷൻ കമ്പനിയുടെ കടവും കുമിഞ്ഞ് കൂടുകയാണ്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിനായി രൂപീകരിച്ചത്. കമ്പനിയുടെ കടം കുമിഞ്ഞു കൂടുമ്പോഴും കടം കുറക്കാൻ കാര്യമായ നടപടികൾ ഇല്ല. കമ്പനി രൂപീകരിച്ച 2018- മുതൽ നാലു വർഷങ്ങൾക്കുള്ളിൽ 32,000 കോടി രൂപയായിരുന്നു കടം എങ്കിൽ ഇപ്പോൾ 11,373 കോടി രൂപയോളമാണ് കമ്പനിയുടെ കടം. എന്നാൽ പലർക്കും പെൻഷൻ ലഭിക്കാൻ ഉണ്ട് ,പെൻഷൻ വിതരണം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് പലരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/v6w12Bu14h8