ന്യു വേർഷൻ പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ കാണാൻ കാത്തിരിക്കുന്നു മലയാള സിനിമാസ്വാദകർ ഒന്നടങ്കം റിലീസിനായി കാത്തിരിക്കുന്നൊരു സിനിമയുണ്ട് വർഷങ്ങൾക്ക് ശേഷം . വൻ ഹിറ്റായി മാറിയ ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം വമ്പൻ താരനിരയും. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ പങ്കുവച്ചൊരു പോസ്റ്റ് വൈറൽ ആകുകയാണ്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. നിലവിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗ് നടക്കുകയാണ്. ഇവിടെ നിന്നുള്ളതാണ് ഫോട്ടോയെന്നാണ് സൂചന. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുമായി രംഗത്ത് എത്തിയത്. ശ്രീനിവാസനും മോഹൻലാലുമൊക്കെ തകർത്തഭിനയിച്ച പട്ടണപ്രവേശം, അക്കരെ അക്കരെ തുടങ്ങിയ സിനിമകളുടെ ന്യു വെർഷൻ കാണാൻ കാത്തിരിക്കുന്നു എന്നാണ് ഇവർ കുറിക്കുന്നത്.
വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിർമാണം നിർവഹിക്കുക. സംഗീതം നിർവഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തിൽ ആദ്യമായി പ്രണവ് മോഹൻലാൽ നായകനായത് ഹൃദയത്തിലായിരുന്നു. ഈ കോമ്പോ വീണ്ടും എത്തുമ്പോൾ വീണ്ടും ഏറെ പ്രതീക്ഷയാണ്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ വലിയ ഒരു പ്രതീക്ഷയിൽതന്നെയാണ് ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,