തീയറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ചതിന് പിന്നാലെ കളക്ഷനിലും മുന്നേറ്റം നടത്തുകയാണ് ‘ഓസ്‍ലർ’. ജയറാം- മമ്മൂട്ടി- മിഥുൻ മാനുവൽ തോമസ് കോമ്പോയിൽ ഇറങ്ങിയ ചിത്രം മൂന്നാം ദിനത്തിലും കളക്ഷനിൽ സ്ഥിരത നിലനിർത്തുന്നുണ്ട്. ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്ക്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേ സമയം റിലീസായി മൂന്നാം ദിനത്തിൽ അതായത് ഡിസംബർ 13 ശനിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നിൽക്.കോം പുറത്തുവിട്ടിരിക്കുന്നത്.
റിലീസ് ദിനത്തിൽ ആഭ്യന്തര ബോക്സോഫീസിൽ 2.8 കോടി കളക്ഷൻ നേടിയ ‘ഓസ്‍ലർ’.എന്നാൽ ആദ്യ ശനിയാഴ്ച എത്തിയപ്പോൾ ഇത് വർദ്ധിച്ചിട്ടുണ്ട്. ചിത്രം ശനിയാഴ്ച 2.60 ആണ് ആഭ്യന്തര ബോക്സോഫീസിൽ നേടിയത്. ചിത്രം സ്ഥിരത നിലനിർത്തുന്നു എന്ന സൂചനയാണ് ഇത്. ഇന്ന് ഞായറാഴ്ച ആയതിനാൽ മികച്ച സംഖ്യ തന്നെ ചിത്രം കളക്ഷൻ നേടും എന്ന സൂചന കൂടിയാണ് ഇത്.2024 ജനുവരി 13 ശനിയാഴ്ച എബ്രഹാം ഓസ്‌ലറിന് മൊത്തത്തിൽ 53.51% ആയിരുന്നു തീയറ്റർ ഒക്യൂപെൻസി ഉണ്ടായത്. ചിത്രം 25 കോടി ക്ലബ്ബിൽ കയറി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വരുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണുക ,