4800രൂപപെൻഷൻ വിതരണഅറിയിപ്പ് വന്നു വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കൽ ശേഷിക്ക് മുകളിൽ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെൻഷൻ വിതരണത്തിൽ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെൻഷൻ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ചു സാമൂഹ്യസുരക്ഷാ,
ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാനാരംഭിച്ചു. നിലവിൽ ഒരു ഗഡുവിന്റെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷുവിന് മുൻപായി രണ്ട് ഗഡുക്കൾ കൂടെ സംസ്ഥാന സർക്കാർ വിതരണം ചെയ്യും. നിലവിലെ ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത് പെൻഷൻ ഗുണഭോക്താക്കളിലേക്ക് 4800 രൂപയാണ് എത്തുന്നത്.കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കൽ ശേഷിക്ക് മുകളിൽ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെൻഷൻ വിതരണത്തിൽ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെൻഷൻ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,