പെൻഷൻ വർദ്ധനവ് ക്ഷേമപെൻഷൻ വർധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം.
100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ് ധനമന്ത്രി പെൻഷൻ തുകയിൽ വർധനയില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിമാസ പെൻഷൻ തുക 1600 രൂപയാണ്.900 കോടി രൂപയാണ് സംസ്ഥാനം ഒരു മാസം പെൻഷനായി ചിലവഴിക്കുന്നത്. ജനുവരി അവസാനത്തോടെ 6 മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. കേന്ദ്രത്തിന്റെ സഹകരണമില്ലായ്മയാണ് പെൻഷൻ കൂട്ടാൻ നിലവിൽ സംസ്ഥാനത്തിന് കഴിയാത്തത് എന്ന് ധനമന്ത്രി ആരോപിച്ചു.പ്രകടനപത്രികയനുസരിച്ച് പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. എന്നാൽ നിലവിൽ കുടിശികയുള്ളതിനാൽ പെൻഷൻ വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരിക്കുന്നത്.കുടുതൽ അറിയാൻ വീഡിയോ കാണുക ,