18 മുതൽ റേഷൻകാർഡിനെ ബാധിക്കുന്ന അറിയിപ്പുകൾ

0

നാളെ മാർച്ച്‌ 18 മുതൽ റേഷൻകാർഡിനെ ബാധിക്കുന്ന അറിയിപ്പുകൾ. സെർവർ തകരാറിനെ തുടർന്ന് റേഷൻ മസ്റ്ററിങ് അല​ങ്കോലമായി. സംസ്ഥാനത്തെ റേഷൻകടകളിൽ രണ്ടര മണിക്കൂർ കൊണ്ട് ശരാശരി രണ്ടുവീതം കാർഡുകളാണ് മസ്റ്റർ ചെയ്തത്. ഒടുവിൽ നിന്നുമടുത്ത കാർഡുടമകളെ പറഞ്ഞുവിട്ടു. രാവിലെ എട്ടുമണി മുതലാണ് മസ്റ്ററിങ് ആരംഭിച്ചത്. രാവിലെ 10.30 വരെയുള്ള കണക്കുകൾ പ്രകാരം 14,177 റേഷൻകടകളിലായി ആകെ 28,390 കാർഡുകളാണ് മസ്റ്റർ ചെയ്തത്. അതായത് ഒരുകടയിൽ രണ്ടെണ്ണം വീതം. നൂറുകണക്കിന് ഗു​ണഭോക്താക്കളാണ് ഓരോ കടകളിലും കാത്തുനിന്നിരുന്നത്.

 

ഇവരെല്ലാം നിരാശരായി മടങ്ങി. മഞ്ഞ കാർഡുകാർക്ക് മാത്രം മസ്റ്ററിങ് നടത്തുമെന്നാണ് ഒടുവിൽ മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. എന്നാൽ, ഇതും നടക്കു​മെന്ന് ഉറപ്പില്ല. ഇ പോസ് മെഷീൻ സെർവർ തകരാറിനെ തുടർന്നാണ് മസ്റ്ററിങ് മുടങ്ങിയത്. സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷൻ വിതരണം നിർത്തിവെച്ച് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷൻ കടകളിൽ അവിടെ വെച്ചും, അല്ലാത്ത ഇടങ്ങളിൽ റേഷൻ കടകൾക്ക് സമീപമുള്ള പൊതുഇടങ്ങളിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്, എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/0mD7lllRibo?si=8JXyfvjbSlnVDXzb

Leave A Reply

Your email address will not be published.