വിഷു ഈസ്റ്റർ ക്ഷേമപെൻഷൻ 3200 വിതരണം ആരംഭിച്ചു , ജനങ്ങൾക്ക് ആശ്വാസ വാർത്ത ആണ് വരുന്നത് , സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിഷുവിന് മുമ്പ് രണ്ട് ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക വീട്ടിലെത്തിയും നൽകും.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
മാർച്ച് 15-ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ എത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ കണക്ക് പ്രകാരം 57 ലക്ഷം പേരാണ് പെൻഷൻ ഗുണഭോക്താക്കൾ. ഇവർക്കായി സർക്കാർ ഖജനാവിൽ നിന്ന് 912 കോടി രൂപയാണ് ഒരു മാസം മാറ്റിവയ്ക്കുന്നത്. 1600 രൂപയാണ് പെൻഷൻ തുകയായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക. ഇതിൽ മസ്റ്ററിങ്ങ് നടത്തിയവർക്ക് പതിവ് പോലെ തന്നെ തുക ലഭിക്കും. മറ്റുള്ളവർക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകും. എന്നാൽ ഇതിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,
https://youtu.be/EbpFgpir-NE?si=FRhDPksWoyRXXiPd