ക്ഷേമപെൻഷൻ വിതരണം അറിയിപ്പ്

0

ക്ഷേമപെൻഷൻ ജനുവരി 17 മുതൽ വിതരണംചെയ്യാൻ സർക്കാർ ഉത്തരവായി. 44.97 ലക്ഷം പേരാണ് പെൻഷന് അർഹരായത്. ജൂണിൽ 50 ലക്ഷം പേർക്ക് നൽകിയിരുന്നു. മസ്റ്ററിങ് നടത്താത്തവരും മരിച്ചവരും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവരുമായി അഞ്ചുലക്ഷത്തിലധികം പേരാണ് ഒഴിവായത്.26-നുമുമ്പ് ക്ഷേമപെൻഷൻ കൊടുത്തുതീർക്കാനാണ് ഉത്തരവ്. 667.17 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. ജൂലായ്‌മുതലുള്ള നാലുമാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. ഇതിൽ ഒരുമാസത്തേത് മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. മൂന്നുമാസത്തേത് ബാക്കിയുണ്ട്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ആഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി രണ്ടു വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ സർക്കാരിനായത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

 

 

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ് വെയർ വഴി തന്നെയാകണമെന്ന കേന്ദ്ര സർക്കാർ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതൽ സംസ്ഥാന സർക്കാർ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കൾക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ എൻ.എസ്.എ.പി. ഗുണഭോക്താക്കൾ ഉൾപ്പെടെ പെൻഷൻ അർഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി എന്നാൽ തുക ഉടൻ നൽകും എന്നും പറയുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.