റേഷൻ കാർഡ് പിടിച്ചെടുക്കുന്നു ഈ കാര്യം അറിയാതെ പോവരുത്

0

അനർഹരെ കണ്ടെത്തും റേഷൻ അനർഹരെ കണ്ടെത്താൻ സർക്കാർ , അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ നടപടിയുമായി പൊതുവിതരണ വകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെ മുൻ​ഗണനാ വിഭാ​ഗത്തിലെ അനർഹരെ കണ്ടെത്തുന്നതിനും അർഹരായവരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തുന്നതിന്റേയും ഭാ​ഗമായാണ് ന‍ടപടി. ഇതിനായി ഓപ്പറേഷൻ യെല്ലോ എന്ന പേരിൽ പരിശോധന നടത്തും. പൊതുവിതരണ വകുപ്പിന്റെ .വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

 

 

റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടിയെടുക്കാൻ പൊതുവിതരണ വകുപ്പ് നടപടി എടുക്കുന്നത്.വീട്, വാഹനം, ഭൂമി തുടങ്ങിയവയുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കാർഡ് ഉടമകളുടെ ഇത്തരം ആസ്തികൾ കണ്ടെത്താം. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണെങ്കിൽ ശമ്പളം നൽകാനുള്ള ധനവകുപ്പിന്റെ സ്പാർക് സംവിധാനത്തിലൂടെ വരുമാനം കണ്ടെത്താനും കഴിയും. പെൻഷൻകാരുടെ വിവരങ്ങളും ധനവകുപ്പ് വഴി ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.